തൃശൂര്‍: കാലഘട്ടത്തിനനുസരിച്ച് അച്ചടിയുടെ മുഖം മാറിവരികയാണെന്നും ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള മുന്നേറ്റത്തിന് അച്ചടി വ്യവസായികള്‍ സജ്ജരാകണമെന്നും കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരള പ്രിന്റേര്‍സ് അസോസിയേഷന്റെ (കെ.പി.എ) 34-ാമത് സംസ്ഥാന സമ്മേളനം ഹോട്ടല്‍ മെര്‍ലിന്‍ ഇന്റര്‍നാഷണലില്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യബോധത്തോടെയുള്ള കൂട്ടായ്മകളാണ് സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയതെന്നും അച്ചടി മേഖലയുടെ കെട്ടുറപ്പിന് കെ.പി.എ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.എന്‍ പ്രതാപന്‍ എം.പി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡണ്ട് പി.എ അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി വൈ. വിജയന്‍, ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് മുന്‍ പ്രസിഡണ്ട് കമല്‍ ചോപ്ര, വൈസ് പ്രസിഡണ്ട് സി. രവീന്ദര്‍ റെഡ്ഡി സംസാരിച്ചു. പാമെക്‌സ് പ്രിന്റ് ഓഡീസിയുടെ ദക്ഷിണേന്ത്യന്‍ ഉദ്ഘാടനവും നടന്നു. ഉച്ചതിരിഞ്ഞ് സംസ്ഥാന കൗണ്‍സില്‍ യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.
കാസര്‍കോട്ട് നിന്നുള്ള എം. ജയറാമിനെ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഭാരവാഹികള്‍: വൈ. വിജയന്‍ (പ്രസി.), എം. ജയറാം, എം.ജെ ജേക്കബ്, വി.കെ ഗോവിന്ദന്‍ കുട്ടി, ജോര്‍ജ് വര്‍ഗീസ്, രാജീവ് ഉപ്പത്ത്, ടി.ടി ഉമ്മര്‍, കെ. വിനയരാജ് (വൈ. പ്രസി.), പി.എം ഹസൈനാര്‍ (ജന. സെക്ര.), വി. വേണുഗോപാലന്‍ നായര്‍, ഷാജി ബാഹുലേയന്‍, ഇ.വി രാജന്‍, രവി പുഷ്പഗിരി, എം. അനില്‍കുമാര്‍, എം.എസ് വികാസ്, പി. ജയേഷ് (സെക്ര.), പി. അശോക് കുമാര്‍ (ട്രഷ.).