കാസര്‍കോട്: വര്‍ണ്ണങ്ങളിലൂടെ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുമെന്നും സമൂഹത്തോട് ഏറ്റവും നന്നായി സംവദിക്കാന്‍ പറ്റുന്ന കലയാണ് ചിത്രരചനയെന്നും നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല പറഞ്ഞു.
ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജേര്‍ണി ഓഫ് പീസ് എന്നപേരില്‍ സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സി.എല്‍. റഷീദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഗീതാ ജി.തോപ്പില്‍ മുഖ്യാതിഥിയായിരുന്നു.
ജലീല്‍ മുഹമ്മദ്, അബ്ബാസ് ബീഗം, സുരേഷ് കുമാര്‍, ഫാറൂഖ് കാസ്മി, ഷരീഫ് കാപ്പില്‍, മഹമൂദ് ഇബ്രാഹിം എരിയാല്‍, ഷംസീര്‍ റസൂല്‍, സി.യു മുഹമ്മദ്, അഷറഫ് ഐവ, ആസിഫ്, നൗഫല്‍ ടി.ഡി, ഷിഹാബ് തോരവളപ്പില്‍, മജീദ് ബെണ്ടിച്ചാല്‍ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും ട്രഷറര്‍ എം.എം. നൗഷാദ് നന്ദിയും പറഞ്ഞു. 70 ഓളം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ മത്സരത്തില്‍ പങ്കെടുത്തു.