തളങ്കര: മഹല്ലുകളുടെ ശാക്തീകരണത്തിലും ദഅ്‌വാ പ്രവര്‍ത്തനങ്ങളിലും മദ്രസാ മാനേജ്‌മെന്റ് അസോസിയേഷനുകള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ഇസ്ലാമികമായ അറിവിന്റെ അടിസ്ഥാന കേന്ദ്രങ്ങളായ മദ്രസാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ആഹ്വാനം ചെയ്തു. മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ മുപ്പതാം വാര്‍ഷിക ജനറല്‍ ബോഡി യോഗം തളങ്കര കടവത്ത് ഹിദായത്തുസ്വിബിയാന്‍ മദ്രസയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം.എ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ടി.എ. ഷാഫി, എ.പി. അബ്ദുല്‍ റഹ്മാന്‍ മൗലവി, ഹാരിസ് കടവത്ത്, സിദ്ധിഖ് ചക്കര, ടി.എസ്. മുഹമ്മദ് ബഷീര്‍, സിറാജുദ്ദീന്‍ ഖാസിലേന്‍, മുഹമ്മദ് കുഞ്ഞി ഹാജി മുട്ടത്തൊടി പ്രസംഗിച്ചു. ഷംസുദ്ദീന്‍ തായല്‍ നന്ദി പറഞ്ഞു.
ഭാരവാഹികള്‍: ഹസൈനാര്‍ ഹാജി തളങ്കര(പ്രസി.), ടി.എ. ഷാഫി, ബായിക്കര അബ്ദുല്ലക്കുഞ്ഞി ഹാജി, ബി.യു. അബ്ദുല്ല (വൈ. പ്രസി.), എം.എ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (ജന. സെക്ര.), ടി.ഇ. മുക്താര്‍, ഷംസുദ്ദീന്‍ തായല്‍, ഹനീഫ് പള്ളിക്കാല്‍, അമാന്‍ അങ്കാര്‍ (ജോ. സെക്ര.), മുഹമ്മദ് ഹാജി വെല്‍ക്കം(ട്രഷ.), സഹീര്‍ ആസിഫ്, കെ.എം. ഹാരിസ് (ജില്ലാ കൗണ്‍സിലര്‍മാര്‍).