കാസര്‍കോട്: ജയ് ജഗത് 2020 ജില്ലാ സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ നീതിക്കും സമാധാനത്തിനും വേണ്ടി ഏകതപരിഷത് സ്ഥാപകന്‍ പി.വി രാജഗോപാല്‍ നേതൃത്വം നല്‍കുന്ന, ഒക്ടോബര്‍ 2ന് ഡല്‍ഹിയില്‍ നിന്ന് ജനീവയിലേക്ക് നടത്തുന്ന അന്താരാഷ്ട്ര പദയാത്ര ജയ് ജഗത് 2020യുടെ പ്രചരണാര്‍ത്ഥം സന്ദേശ പ്രചരണ പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് ഒപ്പ് മരചുവട്ടില്‍ നിന്ന് ആരംഭിച്ച വിളംബര സന്ദേശയാത്ര നഗര പ്രദക്ഷിണം നടത്തി. തുടര്‍ന്ന് ഉസ്മാന്‍ കടവത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഏകത പരിഷത് ജില്ലാ കണ്‍വീനര്‍ പ്രൊഫ: ടി.എം സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഗീതമ്മ നീലേശ്വരം, ഹമീദ് ബദിയടുക്ക, എം. കുഞ്ഞിരാമന്‍, കെ. മധു, കെ.എന്‍ ജയപ്രകാശ് സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ മോഹനന്‍ മാങ്ങാട് സ്വാഗതവും മേരി പെരുമ്പാവൂര്‍ നന്ദിയും പറഞ്ഞു.