കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡണ്ടായി മുഹമ്മ് ഹാഷിനെയും (ദേശാഭിമാനി), സെക്രട്ടറിയായി പത്മേഷ് കെ.വിയെയും (ജനയുഗം) ട്രഷററായി ഷൈജുപിലാത്തറയെയും (കൈരളി ടിവി), വൈസ് പ്രസിഡണ്ടായി അനീഷ് കെ.കെ (മീഡിയ വണ്‍), ജോ. സെക്രട്ടറിയായി പ്രദീപ് ജി.എന്‍(ഇടിവി ഭാരത്), ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുല്ല കുഞ്ഞി ഉദുമ (ചന്ദ്രിക), ജിതേന്ദ്ര ഡി.കെ (ജയ്ഹിന്ദ് ടിവി), പുരുഷോത്തമ ബി.എം (വിജയവാണി) വിനോദ് എ.പി (തേജസ്) എന്നിവരെയും തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ സണ്ണി ജോസഫ്, അസി. റിട്ടേണിംഗ് ഓഫീസര്‍ രാമനാഥപൈ എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.