കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ ഹിന്ദി പക്ഷാചരണം സമാപിച്ചു. തേജസ്വനി ഹില്‍സ് ക്യാമ്പസിലെ സിന്ധു ബില്‍ഡിംഗില്‍ നടന്ന ചടങ്ങില്‍ കേരള കേന്ദ്ര സര്‍വ്വകലാശാല പ്രൊ-വൈസ് ചാന്‍സിലര്‍ പ്രൊഫ. (ഡോ.) കെ. ജയപ്രസാദ് അധ്യക്ഷതവഹിച്ചു. കണ്ണൂര്‍ സി.ആര്‍.പി.എഫ്. ഡി.ഐ.ജി. എം. ജെ. വിജയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, ഹിന്ദി വകുപ്പ് മേധാവി ഡോ. താരു എസ്. പവാര്‍ എന്നിവര്‍ സംസാരിച്ചു.
ഹിന്ദി ഓഫീസര്‍ ഡോ. അനീഷ് കുമാര്‍ ടി. കെ. സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുപ്രിയ പി. നന്ദിയും പറഞ്ഞു.
പക്ഷാചരണത്തിന്റെ ഭാഗമായി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ജില്ലയിലെ വിവിധ കോളേജുകളിലെയും ഹൈസ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച ഹിന്ദി മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഹിന്ദി ഭാഷയില്‍ ഏറ്റവും കൂടുതല്‍ ഓഫീസ് കാര്യങ്ങള്‍ നിര്‍വ്വഹിച്ച ജീവനക്കാര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. ഹിന്ദി വകുപ്പിലെ വിദ്യാര്‍ത്ഥികളുടെ വിവിധകലാപരിപാടികളും അരങ്ങേറി.