പെരിയ: ലോക വിനോദസഞ്ചാര ദിനാഘോഷത്തോടനുബന്ധിച്ച് കേരള കേന്ദ്രസര്‍വ്വകലാശാല ടൂറിസം പഠന വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് കാമ്പസില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ടൂറിസവും ജോലിയും-എല്ലാവര്‍ക്കും മെച്ചപ്പെട്ട ഭാവി എന്ന വിഷയത്തില്‍ നടന്ന ശില്‍പശാല ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു.
സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.
രജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അക്കാദമിക് ഡീന്‍ പ്രൊഫ. ടി. മോഹന്‍ ബാബു പ്രസംഗിച്ചു.
ഡോ. നാഗരാജ് ശര്‍മ്മ ശില്‍പശാലയുടെ പ്രാധാന്യത്തെകുറിച്ച് വിശദീകരിച്ചു. മുഹമ്മദ് അഷ്‌റഫ് ബി.എ. നന്ദി പറഞ്ഞു.
ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവന്‍, ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സൈഫുദ്ദീന്‍, കോഴിക്കോട് അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് മേധാവി കണ്ണന്‍, വയനാട് റിസര്‍ച്ച് ഫൗണ്ടേഷനിലെ എം.എസ്. സ്വാമിനാഥന്‍, പാലക്കായംതട്ട് ടൂറിസം ആന്റ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം എം.ഡി. മുഹമ്മദ് നയീഫ്, അനില്‍കുമാര്‍, രാജീവന്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.