കാസര്‍കോട്: ആകാശവാണി ദേശീയ പുരസ്‌ക്കാരങ്ങളില്‍ കണ്ണൂര്‍ ആകാശവാണി നിലയത്തിന്റെ പുരസ്‌കാരത്തിന് കെ.വി. ശരത്ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘രക്തം സാക്ഷി’ നാടകം അര്‍ഹമായതായി ആകാശവാണി കണ്ണൂര്‍ നിലയം സ്റ്റേഷന്‍ ഡയറക്ടര്‍ വി. ചന്ദ്രബാബു അറിയിച്ചു. പിന്നണി ഗായിക സയനോരാ ഫിലിപ്പാണ് നാടകത്തിലെ കേന്ദ്രകഥാപാത്രത്തിന് ശബ്ദഭാവങ്ങള്‍ പകര്‍ന്നത്. കണ്ണൂര്‍ ആകാശവാണി നിലയത്തില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവായ കെ.വി. ശരത്ചന്ദ്രന്റെ ‘ശാന്തസമുദ്രം’, ‘ഒറ്റ’, ‘വിതയ്ക്കുന്നവന്റെ ഉപമ’ എന്നീ നാടകങ്ങളും മുന്‍വര്‍ഷങ്ങളില്‍ ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പി.ടി. മനോജ്, സുധി കല്യാശ്ശേരി, കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍ എന്നിവരാണ് രക്തം സാക്ഷിയിലെ മറ്റ് അഭിനേതാക്കള്‍.