കാസര്‍കോട്: വെള്ളം കോരുന്നതിനിടെ വയോധിക കിണറ്റില്‍ വീണ് മരിച്ചു. പരവനടുക്കം കൈന്താറിലെ പരേതരായ കാട്ടൂര്‍ നാരായണന്‍ നായരുടെ ഭാര്യ എം. മാധവി അമ്മ(80)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മുന്നോടെയാണ് സംഭവം. ഉടന്‍ തന്നെ പരിസരവാസികള്‍ കിണറില്‍ ഇറങ്ങി പുറത്തെടുത്ത് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മക്കള്‍: ഗൗരി, പത്മാക്ഷന്‍, അംബുജാക്ഷി, പരേതനായ രവീന്ദ്രന്‍. മരുമക്കള്‍: ബാബു രാജ് ചാലിങ്കാല്‍, കൃഷ്ണന്‍ ബാര, പുഷ്പലത പാക്കം, ഹൈമവതി.