ബദിയടുക്ക: 14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒന്‍പതാം തരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരമാണ് പിതാവിനെതിരെ കേസെടുത്തത്. ഒരു ബാങ്കില്‍ താല്‍കാലിക ജീവനക്കാരനാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ്. കഴിഞ്ഞ ദിവസം സ്‌കൂളിലെ ക്ലാസ് മുറിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടി കാര്യമന്വേഷിച്ച സഹപാഠികളോട് പിതാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യം വെളിപ്പെടുത്തുകയായിരുന്നു. സഹപാഠികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വിവരം കൈമാറി. ഇതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും തുടര്‍ന്ന് ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.