കാസര്‍കോട്: ഒക്ടോബര്‍ 4 മുതല്‍ ഗുവാട്ടിയില്‍വെച്ച് നടക്കുന്ന അണ്ടര്‍-19 വിനോദ് മങ്കാട് ട്രോഫിക്കുള്ള കേരള ടീമില്‍ അഭിജിത്ത് കെ.യും മുഹമ്മദ് കൈഫും ഇടം നേടി. അണ്ടര്‍-16, അണ്ടര്‍-19 എന്നീ കാറ്റഗറിയില്‍ കേരള ടീമംഗമായിരുന്ന അഭിജിത്ത് കെ. തലശ്ശേരി സീനിയര്‍ അക്കാദമി മുന്‍ താരവും നീലേശ്വരം സ്വദേശിയുമാണ്. അണ്ടര്‍-19 ജില്ലാ ടീം ക്യാപ്റ്റനായിരുന്ന മുഹമ്മദ് കൈഫ് തലശ്ശേരി സീനിയര്‍ അക്കാദമി മുന്‍ താരവും മഞ്ചേശ്വരം സ്വദേശിയുമാണ്. ഇരുവരെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.