മുളിയാര്‍: മുളിയാര്‍ പഞ്ചായത്തില്‍ ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ കടന്നു പോകുന്ന മേഖലയിലെ കിണറുകളിലുണ്ടായ ജലവര്‍ധനവും ജലത്തിന്റെ ദുര്‍ഗന്ധവും വീടുകള്‍കള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ സംബന്ധിച്ചും ശസ്ത്രീയ പരിശോധന നടത്തണണമെന്ന് ആലൂര്‍ ശാഖാ മുസ്ലിം യൂത്ത് ലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന പൈപ്പിനൊപ്പം വിതറുന്ന രാസപദാര്‍ത്ഥം എന്തെന്ന് വ്യക്തമാക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ദുരിതത്തിനിരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. ഖാദര്‍ ആലൂര്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് ആലൂര്‍ സ്വാഗതം പറഞ്ഞു. ബി.കെ. ഹംസ ആലൂര്‍, എ.മുഹമ്മദ് കുഞ്ഞി, ഷഫീഖ് മൈകുഴി, റസാഖ് ആലൂര്‍ പ്രസംഗിച്ചു. വാസിത് അല്ലാമനഗര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭരാവാഹികള്‍: സാദിഖ് മളിക്കാല്‍ (പ്രസി.), ബി.കെ. സിദ്ദീഖ്, ടി.കെ. സവാദ്, സമീര്‍ ആലൂര്‍ (വൈ. പ്രസി.), ശിഹാബ് ആലൂര്‍ (ജന. സെക്ര.), മഷൂദ്, റഫീഖ്, ജുനൈദ് (ജോ. സെക്ര.), ഇര്‍ഷാദ് (ട്രഷ.).