പെരിയ: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന ചാലിങ്കാലിലെ അനന്തന്‍ മാസ്റ്ററെ ആദരിച്ചു. ലോകവയോജന ദിനാഘോഷത്തിന്റെ ഭാഗമായി ചാലിങ്കാല്‍ സണ്‍ഡേ സ്‌കൂള്‍ പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് അനന്തന്‍ മാസ്റ്ററെ ആദരിച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും അധ്യാപകന്‍ എന്ന നിലയിലും മികച്ച പ്രവര്‍ത്തനം നടത്തിയ അനന്തന്‍ മാസ്റ്റര്‍ പ്രായത്തിന്റെ അവശതകള്‍ വകവെക്കാതെ സാമൂഹ്യ- സാംസ്‌കാരിക മേഖലകളില്‍ ഇപ്പോഴും സജീവ സാന്നിധ്യമാണ്. പരിപാടി പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ്.നായര്‍ ഉദ്ഘാടനം ചെയ്തു. അനന്തന്‍ മാസ്റ്ററെ പഞ്ചായത്ത് പ്രസിഡണ്ട് പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. ഭാസ്‌കരന്‍ ചാലിങ്കാല്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ ഇന്ദിര, കുമാരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന്‍, രാജന്‍ പെരിയ, ബി.വി കണ്ണന്‍ മാസ്റ്റര്‍, സി.രാമന്‍ മാസ്റ്റര്‍, ഗോപി മാസ്റ്റര്‍, കുമാരന്‍ മാസ്റ്റര്‍, ടി.കെ പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗോപാലന്‍ ചാലിങ്കാല്‍ സ്വാഗതവും വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.