കാഞ്ഞങ്ങാട്: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരണപ്പെട്ടു. കൊട്ടോടി മാവുങ്കാലിലെ വേങ്ങയില്‍ കുഞ്ഞമ്പുനായരുടെ മകന്‍ എ. ഗുരുദാസ്(54) ആണ് മരിച്ചത്. ഗുരുപുരത്ത് വെച്ച് ഒരാഴ്ചമുമ്പ് ഗുരുദാസ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ സ്വകാര്യ ബസിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗുരുദാസ് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: പ്രീതി. മക്കള്‍: ഗായത്രി, ശ്വേത കല്ല്യാണി.