ആലംപാടി: മുസ്ലിം യൂത്ത് ലീഗ് ആലംപാടി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി. എച്ച് മുഹമ്മദ് കോയ അനുസ്മരണ യോഗം ആലംപാടി വാര്‍ഡ് മുസ്ലിം ലീഗ് ഓഫീസില്‍ നടന്നു. യൂത്ത് ലീഗ് ശാഖ വൈസ് പ്രസിഡണ്ട് സിദ്ദിഖിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കള ഉദ്ഘാടനം നിര്‍വഹിച്ചു. ഹാരിസ് തായല്‍, സി.ബി ലത്തീഫ്, കാസി അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് പൊയ്യയില്‍, ഗോവ അബ്ദുല്ല ഹാജി, ബാവ ആലംപാടി, ഹമീദ് ആലംപാടി, അബ്ദുല്ല ഇസ്മായില്‍ സംബന്ധിച്ചു. മുബാരിസ് എ.എം സ്വാഗതവും ഷരീഫ് മദ്കത്തില്‍ നന്ദിയും പറഞ്ഞു.