മേല്‍പറമ്പ്: രാജപുരത്ത് നാലുപതിറ്റാണ്ടോളമായി ക്ലിനിക്ക് നടത്തിയിരുന്ന മേല്‍പ്പറമ്പ് സ്വദേശി ഡോ. എം.എ. സമദ് അന്തരിച്ചു. 72 വയസ്സായിരുന്നു. മലയോര മേഖലയില്‍ തുച്ഛമായ നിരക്കില്‍ ചികിത്സ നടത്തിയിരുന്ന സമദ് ഡോക്ടറെ പലരും പാവങ്ങളുടെ ഡോക്ടര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 60 രൂപ മാത്രമായിരുന്നു ഡോക്ടറുടെ ഫീസ്. ആദ്യകാലത്ത് രണ്ടുരൂപയായിരുന്നു വാങ്ങിയിരുന്നത്. ഭാര്യ: സുഹറ. മക്കള്‍: ഉനൈസ, മുഹമ്മദ് സുനൈല്‍, ഹസന്‍ സാന്‍വീല്‍. മരുമക്കള്‍: അഷ്‌റഫ്, ഡോ.തസ്‌നി മെഹ്‌വിഷ്, സഹോദരങ്ങള്‍: സുലൈമാന്‍ അഷ്‌റഫ്, അബ്ദുല്‍ കലാം സഹദുള്ള, നസീര്‍.