കാസര്‍കോട്: സാമൂഹ്യ തിന്മകളും കുറ്റകൃത്യങ്ങളും സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുകയും മതമൂല്യങ്ങള്‍ക്ക് വിലകല്‍പിക്കുകയും ചെയ്യുന്ന ഒരു സമൂഹ സൃഷ്ടിക്കായി പണ്ഡിതന്മാര്‍ യത്‌നിക്കണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍ കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു.
സമസ്ത ജില്ല മുശാവറ കുമ്പള ശാന്തിപ്പള്ളത്ത് സംഘടിപ്പിച്ച പണ്ഡിതസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ജില്ല പ്രസിഡണ്ട് അലിക്കുഞ്ഞി ഉസ്താദ് അധ്യക്ഷത വഹിച്ചു. സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി.
എ.പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍ എന്നിവര്‍ വിഷയാവതരണവും കെ.പി ഹുസൈന്‍ സഅദി സഅദിയ സന്ദേശ പ്രഭാഷണവും നടത്തി.
അബ്ബാസ് ഉസ്താദ് അനുസ്മരണ സംഗമത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ,സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ മള്ഹര്‍ , സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി, മൊയ്തു സഅദി ചേരൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, മൂസല്‍ മദനി തലക്കി, എം.പി അബ്ദുള്ള ഫൈസി നെക്രാജെ, വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.