കാസര്‍കോട്: കാസര്‍കോടിലെ ദേശീയപാത മഴ കാലത്ത് മരണ കുഴിയാകുന്ന ദുരവസ്ഥ മാറ്റുന്നതിന് വേണ്ടി യുദ്ധകാലാടിസ്ഥാനത്തില്‍ ദേശീയപാത വികസന പ്രവര്‍ത്തനം തുടങ്ങണമെന്ന് ലെന്‍സ്ഫെഡ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡണ്ട് പി.രാജന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ജോഷി എ.സി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ സി.എസ്. വിനോദ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി ഉണ്ണികൃഷ്ണന്‍, എന്‍.വി. പവിത്രന്‍, സെബാസ്റ്റ്യന്‍ ടി.ജെ, ദിവാകരന്‍ എ, സുരേന്ദ്രകുമാര്‍, വിനു എ.വി, പി.കെ. വിനോദ് സംസാരിച്ചു. അനില്‍കുമാര്‍ എം.വി അനുശോചനം അര്‍പ്പിച്ചു. റാഷിദ് പ്രമേയം അവതരിപ്പിച്ചു.
വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ അവതരിപ്പിച്ചു. ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് ട്രഷറര്‍ സുരേഷ് എം അവതരിപ്പിച്ചു.
കാസര്‍കോട് താലൂക്ക് പ്രസിഡണ്ടായി മുജീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറിയായി രാജു ടി, ട്രഷറര്‍ ആയി അഷ്‌റഫ് മുട്ടം എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. തഖ്വിയുദ്ദീന്‍, അനില്‍ കുമാര്‍ എം.വി (വൈസ് പ്രസിഡന്റ്), രമേശ് കെ.സി, സന്തോഷ് എ (ജോയിന്റ് സെക്രട്ടറി).