ചെര്‍ക്കള: ഭിന്നശേഷിക്കാരില്‍ പുതു പ്രതീക്ഷ ഉണര്‍ത്തി ചെര്‍ക്കളയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ഉപകാര പ്രദമായി. ചെങ്കള ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യകേന്ദ്രം, അക്കര ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെര്‍ക്കള സ്‌ക്കൂളില്‍ വെച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 19 വയസ്സില്‍ താഴെ പ്രായമുള്ള 40 പേര്‍ പങ്കെടുത്തു. ജനറല്‍ മെഡിസിന്‍, ഫിസിയോതെറാപ്പി, ഓഡിയോളജി, സ്പീച്ച് തെറാപ്പി, പല്ല്‌രോഗം, കൗണ്‍സിലിംഗ് തുടങ്ങിയ വിഭാഗങ്ങളിലായി ഡോക്ടര്‍മാര്‍ അടക്കം 50 ഓളം പാരാമെഡിക്കല്‍ സ്റ്റാഫ് അംഗങ്ങള്‍ ഭിന്നശേഷിക്കാരെ പരിശോധിച്ചു. ഫിസിയോ തെറാപ്പി അക്കരഫൗണ്ടേഷന്‍ ഏറ്റെടുത്തു. ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 28 പേര്‍ക്ക് പ്രത്യേക അദാലത്ത് നടത്തി സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നല്‍കും. പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പദ്ധതി ഉണ്ടാക്കി ഉപകരണങ്ങള്‍ നല്‍കും. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അക്കര ഫൗണ്ടേഷന്‍ പ്രൊജക്ട് മാനേജര്‍ മുഹമ്മദ് യാസിര്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷറഫ് സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍ ക്ലാസ്സെടുത്തു. ഡോ. വാണി, എലിസബത്ത്, ജിനില്‍ മൊയ്തീന്‍ പൂവടുക്കം എന്നിവര്‍ പ്രസംഗിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ് രാജേഷ് നന്ദിയും പറഞ്ഞു.