ബോവിക്കാനം: പ്രളയത്തില്‍ അന്തിയുറങ്ങുന്ന കൂരപോലും നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം പുരയിടത്തില്‍ നിന്ന് പത്ത് സെന്റ് സ്ഥലം പതിച്ച് നല്‍കിയ മുളിയാര്‍ സി.എച്ച്.സി പാലിയേറ്റീവ് നഴ്‌സ് പ്രിയാ കുമാരിയെ പുഞ്ചിരി മുളിയാര്‍ അനുമോദിച്ചു.
ജനറല്‍സെക്രട്ടറി ഹസൈന്‍ നവാസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ബി.സി. കുമാരന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ കെ.ബി. മുഹമ്മദ്കുഞ്ഞി, ബി.അഷ്‌റഫ്, മസൂദ് ബോവിക്കാനം, ശരീഫ് കൊടവഞ്ഞി, മന്‍സൂര്‍ മല്ലത്ത്, മാധവന്‍ നമ്പ്യാര്‍, ഹംസ ആലൂര്‍, അഷ്‌റഫ് കരാകാട്, ഉസ്മാന്‍ ബോവിക്കാനം തുടങ്ങിയവര്‍ സംസാരിച്ചു. പ്രിയാകുമാരി നന്ദി പറഞ്ഞു.