അംഗഡിമുഗര്‍: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തകര്‍ന്ന റോഡ് നന്നാക്കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി.
അംഗഡിമുഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റോഡാണ് നടന്ന് പോകാന്‍ പറ്റാത്ത വിധം തകര്‍ന്നിരുന്നത്. സ്‌കൂള്‍ കവാടത്തിലേക്ക് വരുന്ന വഴിയില്‍ കലുങ്ക് അപകടവസ്ഥയിലാണ്.
സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ട് വരാന്‍ പല വാഹനങ്ങളും മടി കാണിക്കുന്നു.
റോഡിലെ വലിയ കുഴിയില്‍ വിദ്യാര്‍ത്ഥികള്‍ മണ്ണിട്ട് താല്‍ക്കാലികമായി കുഴി അടച്ചു ഗതാഗത യോഗ്യമാക്കി. കൂടാതെ റോഡിന്റെയും സ്‌കൂള്‍ പരിസരവും വൃത്തിയാക്കുകയും ചെയ്തു.