ആദൂര്‍: വിജനമായ സ്ഥലത്ത് കോഴിയങ്കത്തിന് നേതൃത്വം നല്‍കിയ അഞ്ച് പേര്‍ പൊലീസ് പിടിയിലായി. കയ്യാര്‍ പദവിലെ രമേശ് (42), ഗോസാഡയിലെ റോഷന്‍ ഡിസൂസ (32), ബസ്തിയിലെ മുദ്ദ (48), ആലന്തടുക്കയിലെ രാജേഷ് (32), നാട്ടക്കലിലെ സതീശന്‍ (33) എന്നിവരെയാണ് ആദൂര്‍ സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് 5 മണിയോടെ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂര്‍ ബസ്തിയിലെ വിജനമായ സ്ഥലത്ത് കോഴിയങ്കം നടക്കുന്നതിനിടെയാണ് വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം അഞ്ചംഗ സംഘത്തെ പിടികൂടിയത്. എട്ട് അങ്കകോഴികളെയും 3150 രൂപയും പൊലീസ് പിടികൂടി.