കാസര്‍കോട്: ലോക സെറിബ്രല്‍ പാള്‍സി ദിനത്തിന്റെ ഭാഗമായി ആറിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിള്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അക്കര ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു ഉദ്ഘാടനം ചെയ്യും. ഡോ. ജാവേദ് അനീസ്, ഡോ.അരുണ്‍ റാം, ഡോ. ഷമീമ തന്‍വീര്‍ തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്‍കും. മുളിയാര്‍ പഞ്ചായത്തിലെ കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്റെ കീഴിലുള്ള പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ 200ഓളം രോഗികള്‍ക്ക് ചികിത്സ നല്‍കി വരുന്നതായും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ സലീം പൊന്നമ്പത്ത്, മുജീബ് മാങ്ങാട്, മൊയ്തീന്‍ കുഞ്ഞി അബ്ബാസ്, മുഹമ്മദ് യാസിര്‍, മൊയ്തീന്‍ പൂവടുക്കം, പി.സി. നിഖില്‍ സംബന്ധിച്ചു.