ചെര്‍ക്കള: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചെങ്കള പഞ്ചായത്ത് തല ദ്വിദിന സഹവാസ ക്യാമ്പ് ‘പൊര്‍ലു 2019’ കല്ലക്കട്ട എം.എ.യു.പി. സ്‌കൂളില്‍ നടത്തി. പഞ്ചായത്തിലെ 19 വിദ്യാലയങ്ങളില്‍ നിന്നുമായി 4 മുതല്‍ 7 വരെ ക്ലാസുകളില്‍ പഠിക്കുന്ന 96 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ചിത്രരചന, നാടന്‍പാട്ട്, പക്ഷിനിരീക്ഷണം, യക്ഷഗാനം, തുളു ജനപദ, പ്രകൃതി നടത്തം, ശാസ്ത്രപരീക്ഷണം എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായ വിവിധ സെഷനുകള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു. നിര്‍മല്‍ കുമാര്‍ കാടകം ക്യാമ്പ് ഡയറക്ടറായിരുന്നു. സചീന്ദ്രന്‍ കാറഡുക്ക, ഉദയന്‍ കുണ്ടംകുഴി, രാജു കിലൂര്‍, മുരളി മാധവ്, രാജേഷ് പാടി, ശങ്കരസ്വാമി ക്യപ, ലിംഗഅവാര്‍ഡ് ജേതാവ് ദിനേശ്കുമാര്‍ തെക്കുംപാടം, പ്രധാനാധ്യാപകന്‍ ശ്യാമപ്രസാദ് കെ. എന്നിവര്‍ നേതൃത്വം നല്‍കി.
ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിനാ സലീം, വൈസ്പ്രസിഡണ്ട് ഇ. ശാന്തകുമാരി ടീച്ചര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹാജറ മുഹമ്മദ് കുഞ്ഞി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.അഹമ്മദ്ഹാജി, പഞ്ചായത്തംഗങ്ങളായ വി. സദാനന്ദന്‍, എന്‍.എ. താഹിര്‍, സഫിയ മുഹമ്മദ്, ഡി.ഇ.ഒ. എന്‍ നന്ദികേശന്‍, എ.ഇ.ഒ. അഗസ്റ്റിന്‍ ബര്‍ണാര്‍ഡ്, ബി.പി.ഒ. ടി. കാസിം, ഇംപ്ലിമെന്റിംഗ് ഓഫീസര്‍ ജെ.ബി. പ്രകാശ് തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.