മേല്‍പ്പറമ്പ്: ഗള്‍ഫില്‍ വെച്ച് തലച്ചോറിന് ക്ഷതമുണ്ടായി പ്രവാസികളുടെ സഹായത്തോടെ നാട്ടിലെത്തിച്ച യുവാവ് മരണത്തിന് കീഴടങ്ങി. കീഴൂര്‍ വിജി നിവാസിലെ പരേതരായ കുഞ്ഞമ്പുവിന്റെയും സുലോചനയുടെയും മകന്‍ ജയചന്ദ്രന്‍ (47)ആണ് അന്തരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ദുബായിലെ ജോലി സ്ഥലത്ത് വെച്ചാണ് ജയചന്ദ്രന് ബ്രൈന്‍ അറ്റാക്ക് ഉണ്ടായത്. പ്രവാസികളായ നാട്ടുകാരുടെ സഹായത്തോടെ ദീര്‍ഘനാള്‍ ദുബായിലെ റാഷിദിയ ആസ്പത്രിയില്‍ ചികില്‍സ തേടി. പിന്നീട് നാട്ടില്‍ കൊണ്ടുവരികയായിരുന്നു. ദീര്‍ഘ നാള്‍ ചികില്‍സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഭാര്യ: വിനുത. മക്കള്‍: വിജി, നന്ദന്‍. സഹോദരങ്ങള്‍: ബാബു, ദിവാകരന്‍, കൃഷ്ണന്‍, രജനി, പുഷ്പ. കീഴൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ പാണന്‍ കാരണവര്‍ ഭാര്യാപിതാവാണ്.