കാസര്‍കോട്: ഇന്ത്യ മുഴുവന്‍ ദീപാവലിയെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ കേരളക്കരയിലേക്കും ദീപാവലി ആഘോഷങ്ങള്‍ എത്തിക്കുകയാണ് കല്യാണ്‍ സില്‍ക്‌സ്. ഉത്സവകാല കളക്ഷനുകളും വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി കല്ല്യാണ്‍ സില്‍ക്‌സ് ദീപാവലി സെയില്‍ തുടങ്ങി.
പുതിയ ദീപാവലി കളക്ഷനുകളും വിലക്കുറവുമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ദീവാലി സെയിലിലൂടെ കല്യാണ്‍ സില്‍ക്‌സ് മലയാളിയുടെ അരികിലെത്തിക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമന്‍ പറഞ്ഞു. ഈ സീസണിനായി കല്യാണ്‍ സില്‍ക്‌സിന്റെ ആയിരത്തില്‍ðപരം വരുന്നóസ്വന്തം തറികളും നൂറിലധികം വരുന്ന പ്രൊഡക്ഷന്‍ യൂണിറ്റുകളും നിരവധി ഡിസൈന്‍ സലൂണുകളും പ്രത്യേകം തയ്യാറാക്കിയ ശ്രേണികളാണ് ഈ വില്‍പ്പന മാമാങ്കത്തിലൂടെ വിപണിയിലെത്തുന്നത്. കാഞ്ചീപുരത്ത് നിന്നും ബനാറസില്‍ നിന്നും എത്തിയിരിക്കുന്ന പട്ടിലെ ദീപാവലി എഡിഷനുകള്‍ പുതിയ അനുഭവമാകും.
ഇതിന് പുറമെ മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്‌സ് വെയര്‍, എത്ത്‌നിക് വെയര്‍, പാര്‍ട്ടി വെയര്‍, റെഡിമെയ്ഡ് ചുരിദാര്‍, റെഡി-ടു-സ്റ്റിച്ച് ചുരിദാര്‍സ്, ചുരിദാര്‍ മെറ്റീരിയില്‍സ്, കുര്‍ത്തി, സാല്‍വാര്‍സ് എന്നിവയിലെ വലിയ കളക്ഷനുകളും വില്‍പ്പനയ്ക്കായി കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളില്‍ എത്തിയിട്ടുണ്ട്. ഇവ 10 മുതല്‍ 50% വരെ വിലക്കുറവിലായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദീപാവലി വരെയുള്ള ഓരോ ആഴ്ചയിലും പുതിയ ശ്രേണികള്‍ ഈ സെയിലിന്റെ ഭാഗമായി കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളിലെത്തുമെന്നും അവര്‍ അറിയിച്ചു.