പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിതമായ മുഹിമ്മാത്ത് മദ്ഹുര്‍ റസൂല്‍ ഫൗണ്ടേഷനു കീഴില്‍ റബീഉല്‍ അവ്വലില്‍ നടന്ന് വരുന്ന പ്രകീര്‍ത്തന സദസ്സിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി(ചെയര്‍.), സുലൈമാന്‍ സഖാഫി ദേശാങ്കുളം, അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സി.എം., കോടി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ജീലാനി അബ്ദുല്‍റഹ്മാന്‍ ഹാജി, അബ്ബാസ് സഖാഫി മണ്‍ടമ, ഇസ്മായില്‍ അംഗഡിമുഗര്‍, ലത്തീഫ് സഅദി ഉറുമി, ഹസൈനാര്‍ പള്ളപ്പാടി(വൈ.ചെയര്‍.), സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ (ജന.കണ്‍.), ഫാറുഖ് കുബണൂര്‍, ലത്തീഫ് മാസ്റ്റര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍, അബ്ദുല്ല ഗുണാജെ, യൂസുഫ് ഹാജി ബാപാലിപനം, കെ.എം. കളത്തൂര്‍, ഫാറൂഖ് സഖാഫി കര, അബൂബക്കര്‍ ഗുഡെ, റൗഫ് തെക്കില്‍ (ജോ.കണ്‍.), സി.എച്ച്.പട്‌ള (ട്രഷ.). ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി ദേശാങ്കുളം മുഖ്യ പ്രഭാഷണം നടത്തി. മൂസ സഖാഫി വിഷയാവതരണം നടത്തി. ലത്തീഫ് സഅദി ഉറുമി, അബൂബക്കര്‍ കാമിര്‍ സഖാഫി, അബ്ദുല്‍ റഹ്മാന്‍ അഹ്ദസി സംബന്ധിച്ചു. സയ്യിദ് ഹാമി അന്‍വര്‍ അഹ്ദല്‍ സഖാഫി സ്വാഗതവും ഉമര്‍ സഖാഫി കര്‍ന്നൂര്‍ നന്ദിയും പറഞ്ഞു.