തളങ്കര: ശുചിത്വത്തിന്റെ മാതൃക സൃഷ്ടിച്ച് തളങ്കര പീടേക്കാരന്‍ കുടുംബം നാടും നഗരവും വൃത്തിയാക്കി. ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷിക ദിനത്തില്‍ തളങ്കരയിലെ വിവിധ പ്രദേശങ്ങളും പഴയ ബസ്സ്റ്റാന്റ് പരിസരവും ശുചീകരിച്ചാണ് പീടേക്കാരന്‍ കുടുംബം പ്രശംസ നേടിയത്. 25ഓളം അംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. തളങ്കര ജദീദ് റോഡില്‍ നിന്നാരംഭിച്ച് പഴയ ബസ്സ്റ്റാന്റ് പരിസരവും തെരുവത്ത് പള്ളി പരിസരവും തളങ്കര ദീനാര്‍ നഗറും അടക്കമുള്ള പ്രദേശങ്ങള്‍ ശുചീകരിച്ചു. പി.എ. മഹ്മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. അബ്ബാസ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. കെ. ഉസ്മാന്‍ മൗലവി, ടി.എ. ഷാഫി, ശിഹാബുദ്ദീന്‍ ബാങ്കോട്, ഷരീഫ് ചുങ്കത്തില്‍, പി. അബൂബക്കര്‍, പി.എ. അബ്ദുല്ല, എം.എച്ച്. അബ്ദുല്‍ ഖാദര്‍, പി.കെ. സത്താര്‍, ഉമ്പു പട്ടേല്‍, ഇ. ശംസുദ്ദീന്‍, താജുദ്ദീന്‍ ബാങ്കോട്, ഹമീദ് വക്കീല്‍, എച്ച്.എം. സുലൈമാന്‍, അസീസ് ഖത്തര്‍, കരീം ഖത്തര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം. കുഞ്ഞിമൊയ്തീന്‍ സ്വാഗതവും അഫ്താബ് നന്ദിയും പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനത്തിന് പി.എ. മഹ്മൂദ് ഹാജി, അബ്ദുല്‍ റസാഖ്, ഹുസൈന്‍ ജദീദ് റോഡ്, ഷരീഫ് വോളിബോള്‍, എം. കുഞ്ഞിമൊയ്തീന്‍, മാമു, സുബൈര്‍ പുലിക്കുന്ന്, സമദ്, അഹ്മദ്, മുസ്തഫ ബാങ്കോട്, ഷഫീഖ്, മമ്മി കെ.കെ. പുറം, സാദിഖ്, അഫ്താബ്, പി.എ. സത്താര്‍, പി.എ. റഫീഖ്, സിദ്ധിഖ് ബാങ്കോട്, ബച്ചി ഫില്ലി, ബദറുദ്ദീന്‍, ഖാലിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏറെ തല്‍പരനായ ഹസൈനാര്‍ ബാങ്കോടിനെ കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍ ആദരിച്ചു.