പയ്യന്നൂര്‍: ഖത്തറിലെ മലയാളിസുന്ദരിയെ ഉപയോഗിച്ച് ഗള്‍ഫ് മലയാളികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഘത്തിനെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളും തെളിവുകളും. യുവാക്കളും വയോധികരുമടക്കം നിരവധി ഗള്‍ഫ് മലയാളികള്‍ സംഘത്തിന്റെ കെണിയിലകപ്പെട്ടതിന്റെ സംസാരിക്കുന്ന തെളിവായി ഒളിക്യാമറ പയ്യന്നൂരില്‍ നിന്ന് എറണാകുളം പൊലീസ് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതിയായ സവാദിന്റെ പയ്യന്നൂര്‍ വള്ളോറയിലുള്ള വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയാണ് ഒളിക്യാമറ പിടികൂടിയത്. ഷര്‍ട്ടിന്റെ ബട്ടണില്‍ ഘടിപ്പിക്കാവുന്ന തരത്തിലുള്ള ചെറുക്യാമറയാണ് കണ്ടെടുത്തത്. ഇതില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്ത ലാപ്‌ടോപ്പ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരടക്കം പതിനഞ്ച് ഗള്‍ഫ് മലയാളികള്‍ കേസിലെ മറ്റൊരു പ്രതിയായ തോപ്പുംപടി സ്വദേശിനി മേരി വര്‍ഗീസിനൊപ്പം നഗ്നരായി നില്‍ക്കുന്ന ദൃശ്യമാണ് ഒളിക്യാമറയിലുള്ളത്. മേരിവര്‍ഗീസ് ഖത്തറില്‍ തമ്പടിച്ചാണ് സമ്പന്നരായ വയോധികള്‍ ഉള്‍പ്പെടെയുള്ളവരെ വലയിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഖത്തറിലെ ഒരു കെട്ടിടത്തിലേക്ക് മേരി ഫോണില്‍ വിളിച്ച് പ്രലോഭിപ്പിച്ച് വരുത്തിക്കുകയായിരുന്നു. ഇങ്ങനെ എത്തുന്നവരെ ഊഴമനുസരിച്ച് വിവസ്ത്രരാക്കി നഗ്നയായ മേരിക്കൊപ്പം നിര്‍ത്തുകയും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ബ്ലാക്ക് മെയിലില്‍ കുടുങ്ങിയവരെ ലക്ഷങ്ങള്‍ ആവശ്യപ്പെട്ടാണ് സംഘം ഭീഷണിപ്പെടുത്തിയത്. പണം നല്‍കിയില്ലെങ്കില്‍ നഗ്നരംഗങ്ങളടങ്ങിയ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. പലരും മാനഹാനിയോര്‍ത്ത് പണം നല്‍കി. ആവശ്യപ്പെടുന്ന പണം കയ്യിലില്ലാത്തവര്‍ സാവകാശം ചോദിച്ചു. യുവതിക്കൊപ്പമുള്ള നഗ്നരംഗം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി എഴുപതുകാരനായ ബിസിനസുകാരനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് സവാദും മേരിയും കുടുങ്ങിയത്. ഖത്തറില്‍ നിന്ന് കൊച്ചിയിലെത്തിയ ഇരുവരെയും എറണാകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍പ്പെട്ട മറ്റ്ുപ്രതികള്‍ക്കുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചു.