തളങ്കര: റെയില്‍വെ സ്റ്റേഷന് സമീപം കുണ്ടില്‍ സ്വദേശി ഹംസ കുണ്ടില്‍ (72) അന്തരിച്ചു. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: റംല, റൈഹാന, ബിലാല്‍ (ബില്‍ബേര്‍ഡ്), റിയാസ്, റാഹില, ശിഹാബ്, റാഷിദ, ബാസിത്. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ മാങ്ങാട്, സുലൈമാന്‍ കുണ്ടില്‍, ഖാദര്‍ കീഴൂര്‍, മുനീര്‍ കല്ലൂരാവി, സല്‍ബാന, റംസീന (കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍), റിസ്‌വാന. സഹോദരങ്ങള്‍: അബൂബക്കര്‍, റഷീദ്, അയ്യൂബ്, സൗദ, ഫാത്തിമ, ഷരീക, ഹാജറ, സൈനബി. മയ്യത്ത് തായലങ്ങാടി ഖിള്ര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.