പുല്ലൂര്‍: നാല്‍പ്പതടി താഴ്ചയുള്ള കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. പുല്ലൂര്‍ പെരളത്തെ രാജേഷിന്റെ പോത്താണ് കൂട്ടം തെറ്റി ഓടിയതിനെ തുടര്‍ന്ന് കിണറ്റില്‍ വീണത്. വ്യാഴാഴ്ച രാവിലെയാണ് സംഭവ.വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.വി പ്രഭാകരന്റെ നേത്വത്തിലെത്തിയ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ വടംകെട്ടിയാണ് കിണറില്‍ നിന്ന് സാഹസികമായി പോത്തിനെ പുറത്തെടുത്തത്. ഫയര്‍മാന്‍ ഡി.എന്‍ ദിനയേലാണ് കിണറ്റിലിറങ്ങിയത്. ഫയര്‍മാന്‍ കെ.കൃഷ്ണരാജ്, ഹോംഗാര്‍ഡുമാരായ പി.വി പ്രഭാകരന്‍, സി.എം റോയി, ഫയര്‍മാന്‍ ഡ്രൈവര്‍ കെ.പ്രിയേഷ് എന്നിവര്‍ രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്‍കി.