കാസര്‍കോട്: റൈറ്റ് പാത്തിന്റെ ആഭിമുഖ്യത്തിലുള്ള പി.എസ്.സി. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ക്യാമ്പ് 6, 7 തീയതികളില്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് ഒരുക്കിയ ഷെഡ്ഡില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെയാണ് ക്യാമ്പ്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇലക്ഷന്‍ ഐഡി, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി. ബുക്കിന്റെ പകര്‍പ്പ്, പ്ലസ്ടു, ഡിഗ്രി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, പേരും എടുത്ത തീയതിയും രേഖപ്പെടുത്തിയ ഫോട്ടോ എന്നിവ സഹിതം എത്തണമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.