കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലെ കെമിസ്ട്രി വിഭാഗം മുന്‍ തലവനായിരുന്ന പയ്യന്നൂര്‍ ആലപ്പടമ്പ് സ്വദേശി പ്രൊഫ. കെ.ടി രാമചന്ദ്രന്‍ (73) അന്തരിച്ചു. വിദ്യാനഗര്‍ ചിന്മയ കോളനിയില്‍ താമസിച്ചുവരികയായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ കുറച്ചുനാള്‍ അധ്യാപകനായിരുന്ന രാമചന്ദ്രന്‍ പിന്നീട് കാസര്‍കോട് ഗവ. കോളേജില്‍ കെമിസ്ട്രി വിഭാഗം തലവനായി ചുമതലയേല്‍ക്കുകയായിരുന്നു. സര്‍വീസ് പൂര്‍ത്തിയാക്കുന്നത് വരെ ഇവിടെ തന്നെ തുടര്‍ന്നു. ജിയോളജി വകുപ്പ് മേധാവിയായിരുന്ന പ്രൊഫ. വി. ഗോപിനാഥ് അടക്കം ആയിരക്കണക്കിന് ശിഷ്യഗണങ്ങള്‍ രാമചന്ദ്രനുണ്ട്. റിട്ട. സിണ്ടിക്കേറ്റ് ബാങ്ക് ജീവനക്കാരി വി. സാവിത്രിയാണ് ഭാര്യ. മക്കള്‍: പരേതനായ ദിനേശ് ചന്ദ്ര, ഹരികൃഷ്ണന്‍. മൃതദേഹം ചിന്മയ കോളനിയില്‍ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ ആലപ്പടമ്പിലേക്ക് കൊണ്ടുപോയി.