കാസര്‍കോട്: ടി. ഉബൈദിന്റെ നാല്‍പ്പത്തിയേഴാം വിയോഗ വാര്‍ഷിക ദിനത്തില്‍ കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ്, കടന്നുപോയ വഴികളിലത്രയും നന്മയുടെ പൂക്കള്‍ വിരിയിച്ച പ്രിയ കവിയുടെ ജീവിതവും കവിതകളുടെ മാഹാത്മ്യവും സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ അദ്ദേഹത്തിന്റെ സമര്‍പ്പണവും എടുത്തുകാട്ടുന്നതായി.
മലയാളത്തിലെ മഹാരഥന്‍മാരായ മറ്റു കവി ശ്രേഷ്ഠന്‍മാര്‍ക്കൊപ്പം തലഉയര്‍ത്തി നില്‍ക്കാന്‍ പാകത്തില്‍ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഉബൈദിന് സാധിച്ചുവെന്നും കാസര്‍കോടിന്റെ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു കാലത്തിന്റെ സാംസ്‌കാരിക നായകനായി തിളങ്ങാന്‍ കഴിഞ്ഞത് ഉബൈദിന്റെ വലിയ നേട്ടമാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ കെ.വി. മണികണ്ഠദാസ് പറഞ്ഞു. പുതിയ കാലത്തിന് ആ പ്രഭ ഇല്ല. മങ്ങലേറ്റുപോയിരിക്കുന്നു.
മാപ്പിളമാര്‍ മാത്രം പാടുന്ന ഒന്നായി മാപ്പിളപ്പാട്ടിനെ മാറ്റി നിര്‍ത്തിയവരുടെ ചുണ്ടുകളില്‍ പോലും ഇന്ന് മാപ്പിളപ്പാട്ട് തത്തിക്കളിക്കുന്നത് ഉബൈദ് നേടിത്തന്ന മേല്‍വിലാസം കൊണ്ടാണെന്നും മണികണ്ഠദാസ് കൂട്ടിച്ചേര്‍ത്തു. ഉബൈദിനെ കുറിച്ച് എഴുതിയ കവിത മാപ്പിളപ്പാട്ട് ശീലില്‍ അദ്ദേഹം പാടിക്കേള്‍പ്പിക്കുകയും ചെയ്തു. സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഉബൈദിനെ എല്ലാ വര്‍ഷവും ഓര്‍ക്കാനും പുതു തലമുറക്ക് പരിചയപ്പെടുത്താനും കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് അലി ചേരങ്കൈ സ്വാഗതം പറഞ്ഞു.
നാരായണന്‍ പേരിയ, ടി.കെ അബ്ദുല്ലക്കുഞ്ഞി, സി.എല്‍ ഹമീദ്, ടി.എ ഷാഫി, വി.വി പ്രഭാകരന്‍, മുജീബ് അഹ്മദ്, ആസിയത്ത് അഷൂറ പ്രസംഗിച്ചു. ഇബ്രാഹിം ചെര്‍ക്കള നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന കവിയരങ്ങ് ദിവാകരന്‍ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. വിനോദ് കുമാര്‍ പെരുമ്പള, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, രവീന്ദ്രന്‍പാടി, രാഘവന്‍ ബെള്ളിപ്പാടി, എരിയാല്‍ അബ്ദുല്ല, എ. ബെണ്ടിച്ചാല്‍, അബ്ദുല്‍ഖാദര്‍ വില്‍റോഡി, വി.ആര്‍ സദാനന്ദന്‍, എം.പി ജില്‍ജില്‍, കെ.എച്ച് മുഹമ്മദ്, റഹ്മാന്‍ മുട്ടത്തൊടി, ആര്‍. ഗിരിധര്‍, താജുദ്ദീന്‍ ബാങ്കോട്, മൊയ്തീന്‍ അംഗഡിമുഗര്‍, ടി.കെ പ്രഭാകരന്‍, പി.വി.കെ അരമങ്ങാനം, ബഷീര്‍ അഹമ്മദ് എന്നിവര്‍ കവിത ചൊല്ലി. മധൂര്‍ ഷരീഫ് സ്വാഗതവും റഹ്മാന്‍ പാണത്തൂര്‍ നന്ദിയും പറഞ്ഞു.
എന്‍.എം. കറമുല്ല ഹാജി, ടി.എ. മുഹമ്മദലി ബഷീര്‍, ടി.വി. ഗംഗാധരന്‍, എ.എസ്. മുഹമ്മദ് കുഞ്ഞി, രവീന്ദ്രന്‍ രാവണേശ്വരം, അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്‍, ആര്‍.എസ്. രാജേഷ് കുമാര്‍, റഹീം ചൂരി, റൗഫ് ബായിക്കര, എം.എ. നജീബ്, പി.സി. അഹ്മദ്, ജാബിര്‍ കുന്നില്‍, സിദ്ധിഖ് എരിയാല്‍, ടി.എ. ഉസ്മാന്‍ മാസ്റ്റര്‍, വി.എം. അസ്‌ലം പള്ളിക്കാല്‍, എസ്.എച്ച്. ഹമീദ്, കുഞ്ഞാമു തുടങ്ങിയവര്‍ സംബന്ധിച്ചു.