കാസര്‍കോട്: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എം.എസ് റാവുത്തറുടെ ആറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കെ.ഇ.ഇ.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ അമ്പതോളം കെ.എസ്.ഇ.ബി തൊഴിലാളികള്‍ ജില്ലാ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം ചെയ്തു.
അനുസ്മരണ ചടങ്ങ് കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി. സുരേന്ദ്ര ഉദ്ഘാടനം ചെയ്തു. പി.വി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. ദിനേഷ് കുമാര്‍, ബാലചന്ദ്രന്‍ എം, ജയചന്ദ്രന്‍, ഗോപകുമാര്‍, കെ.വി. അഷറഫ്, മുഹമ്മദ് ഷെരീഫ്, പവിത്രന്‍, അജിത് കുമാര്‍, കെ.എം ജലീല്‍, കാര്‍ത്തിക, ജനകന്‍ കെ.വി സംസാരിച്ചു.