ഉദുമ: കൊല്‍ക്കത്തയില്‍ ഹോട്ടലുടമയായ ഉദുമ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. ഉദുമ പാക്യാര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ പരേതരായ കൊല്‍ക്കത്ത മുഹമ്മദ് കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഷുക്കൂര്‍ (65) ആണ് മരണപ്പെട്ടത്. കൊല്‍ക്കത്തയില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്ന അബ്ദുല്‍ഷുക്കൂര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനമായി നാട്ടില്‍ വന്ന് തിരിച്ചുപോയത്. ഭാര്യ: ആമിന. മക്കള്‍: ഇല്ല്യാസ്, ഇദ്‌രീസ് (ഇരുവരും ദുബായ്), ഇജാസ്, നസീറ, ഫാത്തിമ. മരുമക്കള്‍: സഫീറ തളങ്കര, ഖദീജ എരോല്‍, നിസാര്‍ ചട്ടഞ്ചാല്‍, നബീല്‍ അതിഞ്ഞാല്‍. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, ആയിഷാബി, അബ്ബാസ്, നജ്മുന്നിസ, അലീമാബി.