മഞ്ചേശ്വരം: ഖാസിം മുസ്ലിയാര്‍ ഉത്തര മലബാറിലെ പരിത്യാഗിയാണെന്ന് സമസ്ത കേന്ദ്ര വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പറഞ്ഞു. ഹൊസങ്കടി സമസ്ത ആസ്ഥാനത്ത് സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ റഹ്മാന്‍ ഹാജി കടമ്പാര്‍ അധ്യക്ഷത വഹിച്ചു. കജെ മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. ഇബ്രാഹിം ബാഖവി കെ.സി റോഡ് അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ മജീദ് ദാരിമി പൈവളികെ, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഇസ്മായില്‍ അസ്ഹരി, ഇബ്രാഹിം ഹാജി സഫ, മുഫത്തിശ് ഹനീഫ് മുസ്ലിയാര്‍, സലാം ഫൈസി പേരാല്‍, നാസര്‍ ഫൈസി, അന്‍സാര്‍ അസ്ഹരി, ഇബ്രാഹിം ഹാജി മദീനത്തുല്‍ മുനവ്വറ, ഹനീഫ് നിസാമി, മജീദ് ബാഖവി, ഷരീഫ് അഷ്‌റഫി സംസാരിച്ചു.