നീലേശ്വരം: ഭര്‍തൃമതിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായ ലോക്കല്‍ കമ്മിറ്റിയംഗത്തെ അണികള്‍ കയ്യോടെ പിടികൂടി. സംഭവം പാര്‍ട്ടികകത്തും പുറത്തും വിവാദമായതോടെ പാര്‍ട്ടി അടിയന്തിര യോഗം ചേര്‍ന്ന് നേതാവിനെ സസ്‌പെന്റ് ചെയ്തു. സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള ഒരു ലോക്കല്‍ നേതാവാണ് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അകപ്പെട്ടത്. വെള്ളിയാഴ്ച്ച വൈകിട്ട് ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് നേതാവിനെതിരായ നടപടിക്ക് ശുപാര്‍ശയുണ്ടായത്. രണ്ടാഴ്ച്ച മുമ്പ് രാത്രിയാണ് ലോക്കല്‍ കമ്മിറ്റി അംഗത്തെ അണികള്‍ ഭര്‍തൃമതിയുടെ വീട്ടില്‍ നിന്ന് കയ്യോടെ പിടികൂടിയത്. ഇതിനുമുമ്പും നേതാവിനെ ഭര്‍തൃമതിക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് അണികള്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. ഇതോടെ സഹികെട്ട അണികള്‍ നേതാവിന്റെ തുടര്‍ നീക്കങ്ങളെ നിരീക്ഷിക്കുകയും ഭര്‍തൃമതിയുടെ വീട്ടില്‍ നിന്ന് പിടികൂടുകയുമായിരുന്നു. നേതാവിന്റ സദാചാര വിരുദ്ധ പ്രവര്‍ത്തനം തെളിവുസഹിതം അണികള്‍ നേതൃത്വത്തെ ബധ്യപ്പെടുത്തിയതോടെയാണ് വൈകിയാണെങ്കിലും നടപടിയുണ്ടായത്. നീലേശ്വരം ഏരിയാ പരിധിയില്‍ ഇത്തരം സംഭവങ്ങള്‍ പെരുകുന്നത് നേതൃത്വത്തിന് കടുത്ത തലവേദനയായിട്ടുണ്ട്. ഈയിടെ ഏരിയാ പരിധിയില്‍പ്പെട്ട ഒരു നേതാവിന് മറ്റൊരു ഭര്‍തൃമതിമൊബൈല്‍ ഫോണില്‍ നഗ്ന ചിത്രം അയച്ചുകൊടുത്തതിനെ ചൊല്ലി ഏറെ കോലാഹലം ഉയര്‍ന്നിരുന്നു. പാര്‍ട്ടി അംഗമായ ഭര്‍തൃമതിയെയും നഗ്നചിത്രം സ്വീകരിച്ച നേതാവിനെയും പുറത്താക്കുകയാണുണ്ടായത്.