ഉപ്പള: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്, ബി.ജെ.പിയുടെ ബി. ടീമായി മാറിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആരോപിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ അനുഗ്രഹം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പരസ്യമായി വാങ്ങുക വഴി അവര്‍ തമ്മിലുള്ള രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപ്പളയില്‍ സംഘടിപ്പിച്ച മംഗല്‍പ്പാടി പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് വിധേനയും തിരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം മഞ്ചേശ്വരത്തെ പതിമൂവായിരം വോട്ടുകള്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്നും അത് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും ഇടത്പക്ഷവും എന്തൊക്കെ കുതന്ത്രങ്ങള്‍ പയറ്റിയാലും തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ജനങ്ങള്‍ വിജയിപ്പിക്കുമെന്നും എം.പി പറഞ്ഞു.