കുമ്പള: രാജ്യത്തെ പൗരന്മാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുകയും അനീതിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലടക്കുന്ന സമീപനമാണ് ഭരണകൂടങ്ങള്‍ നടത്തികൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കുമ്പള പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനവ്വറലി തങ്ങള്‍. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, പി.ഉബൈദുല്ല എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി. പ്രസിഡണ്ട് ഹക്കിം കുന്നില്‍, മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, സെക്രട്ടറിമാരായ വി.പി.എ ഖാദര്‍, പി.എം. മുനീര്‍ ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, സ്ഥാനാര്‍ത്ഥി എം.സി. ഖമറുദ്ദീന്‍, അഹമ്മദ് ബാഫഖി തങ്ങള്‍, കെ.പി.സി.സി മെമ്പര്‍ അഡ്വ. സുബ്ബയ്യ റൈ, എ.ജി.സി ബഷീര്‍, ബാലകൃഷ്ണന്‍ പെരിയ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, എം. കുഞ്ഞമ്പു നമ്പ്യാര്‍, പി.വി. സുരേഷ്, സാജിദ് മൗവ്വല്‍, എം.അബ്ബാസ്, മഞ്ജുനാഥ ആള്‍വ, ടി.എ മൂസ, എ.കെ.എം. അഷറഫ്, അഷറഫ് എടനീര്‍, ടി ഡി. കബീര്‍, ഖാദര്‍ മാങ്ങാട്, മുനീര്‍ ഹാജി, വി.പി. അബ്ദുല്‍ ഖാദര്‍, ഖാദര്‍ മാങ്ങാട്, അഷ്‌റഫ് കര്‍ള, എ.കെ. ആരിഫ്, അഡ്വ. സക്കീര്‍ അഹമദ്, കരിവെള്ളൂര്‍ വിജയന്‍, ബഷീര്‍ മുഹമ്മദ്കുഞ്ഞി, അഷ്‌റഫ് കൊടിയമ്മ, സുന്ദര ആരിക്കാടി, ചന്തേര പൂക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.