കാഞ്ഞങ്ങാട്: ക്ഷേത്രത്തില്‍ വെച്ച് തലകറങ്ങിവീണ് ചികിത്സയിലായിരുന്ന ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപന ജീവനക്കാരന്‍ മരിച്ചു. ബളാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പരേതനായ സി.കുഞ്ഞമ്പുനായരുടെ മകന്‍ പി. വിനോദ് കുമാര്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ബളാല്‍ ക്ഷേത്രത്തില്‍ വെച്ചാണ് തലകറങ്ങിവീണത്. മംഗളൂരു കെ.എം.സിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: മായ. അമ്മ: സുലോചനയമ്മ. സഹോദരങ്ങള്‍: മനോജ്കുമാര്‍, ബിന്ദു, ലേഖ (അധ്യാപിക).