കാസര്‍കോട്: ആള്‍കൂട്ട കൊലപാതകങ്ങളില്‍ ആശങ്കയറിയിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ ഒപ്പുമരച്ചോട്ടില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.
അഷ്റഫ് അലി ചേരങ്കൈ അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി, പി. ദാമോദരന്‍, എ.എസ് മുഹമ്മദ്കുഞ്ഞി, ഇ.പ്രഭാകരപൊതുവാള്‍, പി.എസ് അജയകുാര്‍, അബ്ദുല്ല ചട്ടഞ്ചാല്‍, രാഘവന്‍ ബെള്ളിപ്പാടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എ. ബെണ്ടിച്ചാല്‍, കെ.എച്ച് മുഹമ്മദ്, റഹ്്മാന്‍ മുട്ടത്തൊടി, കെ. ബാലചന്ദ്രന്‍, കെ.കെ രാജന്‍ മാസ്റ്റര്‍, ഇബ്രാഹിം ചെര്‍ക്കള, കുട്ട്യാനം മുഹമ്മദ്കുഞ്ഞി സംസാരിച്ചു. ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതവും മധു എസ്. നന്ദിയും പറഞ്ഞു.