രാവണീശ്വരം: ജില്ലാ-ഉപജില്ലാ തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ വാരിക്കൂട്ടി ഗവ. ഹയര്‍ സെക്കണ്ടറി രാവണീശ്വരം സ്‌കൂളിലെ കുട്ടികള്‍. ബേക്കല്‍ ഉപജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും രാവണീശ്വരം സ്‌കൂളിലെ ചുണക്കുട്ടികള്‍ ഒന്നാമതെത്തി. ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ 4 സ്വര്‍ണ്ണം, 6 വെള്ളി, 4 വെങ്കലം എന്നിങ്ങനെയാണ് മെഡലുകള്‍ വാരികൂട്ടിയത്. ഉപജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ 15 സ്വര്‍ണ്ണ മെഡല്‍, 6 വെള്ളി മെഡല്‍, 9 വെങ്കല മെഡല്‍ എന്നിങ്ങനെ നേടിയാണ് ഒന്നാമതെത്തിയത്. സ്‌കൂളില്‍ കഴിഞ്ഞ 4 വര്‍ഷമായി തൈക്കോണ്ടോ പരിശീലനം നല്‍കി വരികയാണ്. പ്ലസ്ടു തലം വരെയുള്ള കുട്ടികള്‍ക്ക് മധു വെള്ളിക്കോത്താണ് പരിശീലനം നല്‍കുന്നത്. എഴുപതിലധികം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ശിഷ്യന്മാരായുണ്ട്. തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകരും പി.ടി.എയും അഭിനന്ദിച്ചു.