കാസര്‍കോട്: ഈ മാസം 14, 15 തിയ്യതികളില്‍ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് സബ്ജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ ഐ.ടി. മേളയുടെ വിജയകരമായ നടത്തിപ്പിന് നെല്ലിക്കുന്നില്‍ ഒരുക്കം തുടങ്ങി. വിവിധ സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
സബ്ജില്ലയിലെ 102 സ്‌കൂളുകളില്‍ നിന്നായി 3500 ഓളം വിദ്യാര്‍ത്ഥി പ്രതിഭകള്‍ ശാസ്ത്രമേളയില്‍ മാറ്റുരക്കാനെത്തും. ആദ്യ ദിവസം പ്രവൃത്തിപരിചയ മേളയിലും സാമൂഹ്യ ശാസ്ത്രത്തിലും രണ്ടാം ദിനം സയന്‍സ്, ഗണിത, ഐ.ടി. വിഭാഗത്തിലും മത്സരം നടക്കും. നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും വേദിയൊരുക്കും. ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ് നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാജി കുഞ്ഞാമു തൈവളപ്പിലിന് നല്‍കി പ്രകാശനം ചെയ്തു. പ്രചരണ വിഭാഗം ചെയര്‍മാന്‍ ടി.എ.ഷാഫി അധ്യക്ഷത വഹിച്ചു.
നെല്ലിക്കുന്ന് സ്‌കൂള്‍ മാനേജിങ്ങ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം.സുബൈര്‍, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ സി.എം.അഷറഫ്, പി.ടി.എ പ്രസിഡണ്ട് മുഹമ്മദലി, മുഹമ്മദ് നാസിം, സീമ പ്രദീപ്, കമറുദ്ദീന്‍ തായല്‍, ഹമീദ് ബദരിയ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുട്ടി സ്വാഗതവും ഷാഫി എ.നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു. മേളയുടെ ഭാഗമായുള്ള സയന്‍സ്, സാമൂഹ്യ ശാസ്ത്ര ക്വിസ്സുകള്‍ സ്‌കൂളില്‍ രണ്ടുദിവസങ്ങളിലായി നടന്നു.