പാലക്കുന്ന്: രാഷ്ട്രപിതാവിന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ സ്ഥാപിക്കുന്നതിന് കാന്‍വാസില്‍ വരച്ച ഛായാചിത്രം നല്‍കി. ബേക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. നാരായണന് ലയണ്‍സ് ഡിസ്ട്രിക്റ്റ് ചെയര്‍പേഴ്‌സണ്‍ സുകുമാരന്‍ പൂച്ചക്കാടും ക്ലബ്ബ് പ്രസിഡണ്ട് അന്‍വര്‍ ഹസ്സനും ചേര്‍ന്ന് കൈമാറി. ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടും ചിത്രകാരനുമായ സുകുമാരന്‍ പൂച്ചക്കാടാണ് ചിത്രം വരച്ചത്. എ.എസ്.ഐ സുധാകരന്‍ ആചാര്യ ടി., ക്ലബ്ബ് സെക്രട്ടറി ഹാറൂണ്‍ ചിത്താരി, ബഷീര്‍ കുശാല്‍, മുഹാജിര്‍ പൂച്ചക്കാട് സംബന്ധിച്ചു.