കാഞ്ഞങ്ങാട്: അവധികഴിഞ്ഞ് 10 ദിവസം മുമ്പ് തിരിച്ചുപോയ തൈക്കടപ്പുറം സ്വദേശി അബുദാബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലിച്ചാന്‍ റോഡിലെ ചെറമ്മല്‍ അസിനാര്‍(55)ആണ് മരിച്ചത്. ബനിയാസ് ഗ്രീന്‍ മാര്‍ക്കറ്റിലെ ബഹറാന്‍ ഷോപ്പില്‍ ജീവനക്കാരനാണ്. അബ്ദുല്‍ ഖാദറിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: അഫ്‌സത്ത്. മക്കള്‍: റഹീഷ്, റഹീന, അഫ്‌സല്‍. മരുമക്കള്‍: ഷഫീര്‍, മിസിരിയ. സഹോദരങ്ങള്‍: ഇബ്രാഹിം, അഷ്‌റഫ്, സിദ്ധിഖ്, ഷരീഫ, മൈമൂന, അഫ്‌സത്ത്, സുബൈദ.