കാസര്‍കോട്: ഇസ്‌ലാമിക പണ്ഡിതനും ആലിയ അറബിക് കോളേജ് അധ്യാപകനുമായ പരവനടുക്കം കൈന്താറിലെ എന്‍. എം. ഉസ്താദ് എന്ന എന്‍. മുഹമ്മദ് ഉമരി (65) അന്തരിച്ചു. മക്കാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാബിത്തുല്‍ ആലമീന്‍ പ്രതിനിധിയും മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സ്‌കോളറും ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനുമായിരുന്നു. ആലിയ അറബിക്ക് കോളേജിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉമറാബാദ് യുനിവേഴ്റ്റിയില്‍ നിന്നും ബിരുദവും മദീന യൂനിവേഴ്‌സിറ്റില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. കഴിഞ്ഞ 40 വര്‍ഷമായി ആലിയ അറബിക് കോളേജില്‍ അധ്യാപക പ്രവൃത്തിയില്‍ തുടരുകയായിരുന്നു. വിദേശ രാജ്യങ്ങളിലടക്കം നിരവധി ശിഷ്യരുണ്ട്. ഭാര്യ: ആയിഷ. മക്കള്‍: നബീല്‍ മുഹമ്മദ്, വസീം മുഹമ്മദ് (ഇരുവരും ദുബായ്), നഹീമ, സുഹൈല്‍ മുഹമ്മദ് (മക്ക), നസീല, നസ്‌റീന്‍. മരുമക്കള്‍: അഹമദ് പൊവ്വല്‍, ഫൗസിയ പട് ള, മാസിയ ചൂരി. സഹോദരങ്ങള്‍: ഫരീദ്, അബ്ബാസ്, ഇസ്മായില്‍, സാറ, സഫിയ. മയ്യത്ത് ചെമനാട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.