മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍റൈ സി.പി.എം മുസ്ലിം ലീഗിനായി നല്‍കിയ നേര്‍ച്ചക്കോഴി മാത്രമാണെന്ന് ബി.ജെ.പി. ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി സി. കാപ്പന്‍ എല്‍.ഡി.എഫിന് അഴിമതി നടത്താനുള്ള പാലമാണ്. അതിന്റെ ഉദാഹരണമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഓഹരിവില്‍പനയുമായി ഉയര്‍ന്നു വന്ന ആരോപണം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ കൂട്ട് നിന്ന് അയ്യപ്പവിശ്വാസികളെ വേദനിപ്പിച്ച പിണറായി സര്‍ക്കാറിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുന്നതിന് രവീശ തന്ത്രി കുണ്ടാറിനെ വിജയിപ്പിക്കണമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കര്‍ണാടക ബി.ജെ.പി. അധ്യക്ഷന്‍ നളീന്‍കുമാര്‍ കട്ടീല്‍ എം.പി. പറഞ്ഞു.
എന്‍.ഡി.എ ജില്ലാ ചെയര്‍മാന്‍ അഡ്വ.കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. മുന്‍ എം.പി. എ.പി. അബ്ദുള്ളക്കുട്ടി, ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാനുവല്‍ ടി. കാപ്പന്‍, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് തിരുവല്ലൂര്‍ മുരളി, ജെ.ഡി.യു സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് സുധീര്‍ ജി. കൊല്ലാര്‍, എസ്.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജി തോമസ്, ശിവസേന സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഹരികുമാര്‍, എല്‍.ജെ.പി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വിനീഷ്‌കുമാര്‍, ജനപക്ഷം ജില്ലാ പ്രസിഡണ്ട് ബേബി കൊലകൊംബില്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.എന്‍. ഗിരി, ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എം.സഞ്ചീവ ഷെട്ടി, എ.വേലായുധന്‍, പി.രമേഷ്, അഡ്വ.ബാലകൃഷ്ണ ഷെട്ടി, മുരളീധര യാദവ്, എസ്.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ. കയ്യാര്‍, സത്യശങ്കര ഭട്ട്, ഭാരതിയ മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പാ അമേക്കള, സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ സംസാരിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി.സുരേഷ് കുമാര്‍ ഷെട്ടി പാനല്‍ അവതരിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സതീഷ്ചന്ദ്ര ഭണ്ടാരി സ്വാഗതവും ജന. സെക്രട്ടറി മുരളീധരയാദവ് നന്ദിയും പറഞ്ഞു.