ബെദ്രഡുക്ക: പത്ത് മാസമായി ശമ്പളം ലഭിക്കാത്ത കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ചുമട്ട് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. ജീവനക്കാര്‍ നടത്തുന്ന റിലേ സത്യഗ്രഹത്തിന്റെ അന്‍പത്തി എട്ടാം ദിവസമാണ് ചുമട്ട് തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്.
നൂറ് കണക്കിന് തൊഴിലാളികള്‍ അണിനിരന്ന മാര്‍ച്ച് ഭെല്‍ ഇ.എം.എല്‍ കമ്പനിക്ക് മുന്നില്‍ എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
കെ.പി. മുഹമ്മദ് അഷ്‌റഫ്, ഷരീഫ് കൊടവഞ്ചി, കുഞ്ഞാമദ് കല്ലൂരാവി, ടി.പി. മുഹമ്മദ് അനീസ്, മുത്തലിബ് പാറക്കെട്ട്, ഇബ്രാഹിം പറമ്പത്ത്, ശുക്കൂര്‍ ചെര്‍ക്കളം, യൂനുസ് വടകരമുക്ക്, സഹീദ് എസ്.എ, വി.കെ. മഖ്‌സൂദ് അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്‍.എം. ഷാഫി, എ. രഘു, രാജന്‍ കോട്ടച്ചേരി, പ്രശാന്ത് നീലേശ്വരം, ജമാല്‍ അതിഞ്ഞാല്‍, സുബൈര്‍ മഡിയന്‍, മജീദ് ഒളയത്തട്ക്ക നേതൃത്വം നല്‍കി.