മഞ്ചേശ്വരം: ‘സംഘ് രാഷ്ട്ര നിര്‍മ്മിതിക്കെതിരെ സ്വാതന്ത്ര്യ പ്രക്ഷോഭം’ വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഞ്ചത്തൂരില്‍ സമര സായാഹ്നം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് കുമ്പള അധ്യക്ഷത വഹിച്ചു. കര്‍ണാടക വൈസ് പ്രസിഡണ്ട് ശ്രീകാന്ത് സാലിയാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം മജീദ് നരിക്കോടന്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് സൈഫുല്ല തങ്ങള്‍, മുസ്തഫ മഞ്ചേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി സ്വാഗതവും മണ്ഡലം വൈസ് പ്രസിഡണ്ട് സാഹിദ ഇല്യാസ് നന്ദിയും പറഞ്ഞു.